ന്യൂ ഡല്‍ഹി: മുന്‍ വര്‍ഷത്തെപ്പോലെ തന്നെ ഇത്തവണയും രാജ്യത്ത് മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.എന്നാല്‍ അധികമായോ ശരാശരിയില്‍ കൂടുതലോ മഴ ലഭിക്കില്ല. ലഭിക്കുന്ന മഴയുടെ അളവില്‍ കുറവുണ്ടാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതാണ് റിപ്പോര്‍ട്ട്. കൃഷിക്ക് അനുയോജ്യമായ രീതിയില്‍ തന്നെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉറപ്പ് നല്കുന്നു.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ ലഭിക്കുന്ന മഴയുടെ ്അളവില് കുറവ് രേഖപ്പെടുത്തും.പസഫിക് സമുദ്രത്തിന്റെ താപനില ഉയരുമ്പോള്‍ രൂപപ്പെടുന്ന പ്രതിഭാസമായ ‘എല്‍ നിനോ’ കാരണം ഇത്തവണ ലഭിക്കുന്ന മഴയില്‍ കുറവുണ്ടാകുമെന്ന ആശങ്കകള്‍ക്ക് ആശ്വാസമേകുന്നതാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
ഇത്തവണ ദീര്‍ഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.കഴിഞ്ഞ 50 വര്‍ഷത്തെ കണക്ക് പ്രകാരം 89 സെന്റീ മീറ്ററാണ് കാലവര്‍ത്തിന്റെ ദീര്‍ഘകാല ശരാശരി. ജൂണ്‍ 1-ാം തീയ്യതിയോടെ കേരളത്തില്‍ കാലവര്‍ഷമെത്തും.