India

രാജ്യവർദ്ധൻ സിംഗ് റാത്തോഡ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ജയ്പൂർ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിലെ ജയ്പൂർ റൂറൽ ലോക്സഭാ സീറ്റിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.

ഭാര്യ ഗായത്രി റാത്തോഡിനും യോഗ ഗുരു ബാബ രാംദേവിനുമൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.

വലിയ തോതിൽ ജനപിന്തുണ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചരിത്രപരമായ എല്ലാ രാഷ്ട്രങ്ങളെയും നയിച്ചിരുന്നത് സന്യാസി പരമ്പരയും ആചാര്യന്മാരുമായിരുന്നു. തനിക്ക് തന്റെ എല്ലാ ഗുരുക്കന്മാരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘റാത്തോഡ് ഇന്ത്യയുടെ അഭിമാനമാണ്. മോദിജി വീണ്ടും അധികാരത്തിൽ വരണം. മോദിജിയുടെ കരങ്ങളിൽ എല്ലാ അർത്ഥത്തിലും രാഷ്ട്രം സുരക്ഷിതവും സുഭദ്രവുമാണ്. മണ്ഡലത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി അദ്ധ്വാനിക്കുന്ന വ്യക്തിയാണ് റാത്തോഡ്.’ ബാബ രാംദേവ് പറഞ്ഞു.

‘അദ്ദേഹത്തെ ആശീർവദിക്കാനാണ് ഇന്ന് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. അദ്ദേഹം ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് രാജ്യം വീണ്ടും അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.’ ബാബ രാംദേവ് കൂട്ടിച്ചേർത്തു.

കരസേനയിൽ നിന്നും സ്വയം വിരമിച്ച് 2013ലാണ് രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. ജയ്പുർ റൂറൽ മണ്ഡലത്തിൽ നിന്നും 2014ൽ അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2017 മുതൽ അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെ കായിക-യുവജനക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ്.

സിറ്റിംഗ് എം എൽ എയും കോൺഗ്രസ്സ് സ്ഥാനാർത്ഥിയുമായ കൃഷണ പൂനിയയാണ് ജയ്പുർ റൂറലിൽ റാത്തോഡിന്റെ പ്രധാന എതിരാളി. സ്ഥാനാർത്ഥികൾ ഇരുവരും മുൻ ഒളിമ്പ്യന്മാരാണ് എന്നത് ഈ മണ്ഡലത്തിന്റെ പ്രത്യേകതയാണ്.

രാജസ്ഥാനിലെ 25 ലോക്സഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. 13 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നാലാം ഘട്ടമായ ഏപ്രിൽ 29ന് നടക്കും. ജയ്പൂർ റൂറൽ അടക്കമുള്ള 12 മണ്ഡലങ്ങളിലേക്ക് അഞ്ചാം ഘട്ടത്തിൽ മെയ് 6നാണ് തിരഞ്ഞെടുപ്പ്.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close