India

മിന്നലാക്രമണവും വ്യോമാക്രമണവും സാധ്യമാക്കിയത് ‘ഒരു വോട്ട്’ : പ്രധാനമന്ത്രി നരേന്ദ്ര മോദി

 

കൊല്‍ക്കത്ത: ‘ഒരു വോട്ടാ’ണ് പാകിസ്ഥാനുമേല്‍ മിന്നലാക്രമണവും വ്യോമാക്രമണവും നടത്താന്‍ ഇന്ത്യക്ക് കരുത്തായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ജനങ്ങള്‍ നല്‍കിയ ഓരോ വോട്ടുകളുമാണ് ഇന്ന് ഇന്ത്യയെ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണവും വ്യോമാക്രമണവും നടത്താന്‍ പ്രാപ്തരാക്കിയത്. ഇതിന് പുറമേ ഒരു ബഹിരാകാശ ഉപഗ്രഹത്തെ വെടി വെച്ചിടാന്‍ കഴിവുള്ള ലോകത്തിലെ നാലാമത്തെ രാഷ്ട്രമായും ഇന്ത്യ മാറി’. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യമൊട്ടാകെ കാണപ്പെടുന്ന ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസിന്റേയും മഹാസഖ്യത്തിന്റേയും ഉറക്കം നഷ്ടമായിരിക്കുന്നുവെന്നും അതിനാല്‍ത്തന്നെ പ്രതിപക്ഷത്തിന്റെ നിരാശ പ്രകടമാണെന്നും പറഞ്ഞതിനൊപ്പം രാജവാഴ്ചയുടെ കാലമൊക്കെ അവസാനിച്ചെന്നും അദ്ദേഹം പരിഹസിച്ചു.

സ്ഥിരമായി നികുതി നല്‍കുന്നവര്‍ സ്വാര്‍ത്ഥരാണെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.എന്നാല്‍ ചില വലിയ ആളുകളുടെ പേരില്‍ കോടികളുടെ നികുതി വെട്ടിപ്പ് കേസാണ് നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘അഴിമതി ചിലര്‍ക്കൊക്കെ ഒരു തമാശയാണ്. ഒരു വര്‍ത്തമാനപത്രം പുറത്തിറക്കാന്‍ വേണ്ടി ഭൂമി അനുവദിച്ചതില്‍ വരെ അഴിമതി നടത്തിയവര്‍ ഇന്ന് ജാമ്യത്തിലാണ്’ നാഷണല്‍ ഹെറാല്‍ഡ് ഭൂമി ഇടപാട് കേസ് പറയാതെ പറഞ്ഞ പ്രധാനമന്ത്രി കോണ്‍ഗ്രസിനേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

13 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close