കുവൈറ്റ് സിറ്റി – കുവൈറ്റിലെ മലയോളി സൗഹൃദ കൂട്ടോയ്മ തണൽമരത്തിന്റെ ഈസ്റ്റര്‍ വിഷു പ്രോഗ്രാം സംഘടിപ്പിച്ചു. കണിതാലം എന്ന പേരില്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സജൽ പദവ് അധ്യക്ഷത വഹിച്ചു. കേരള സഭ അംഗം ബാബു ഫ്രാന്‍സിസ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി രമേശ് വാസുദേവന്‍ സ്വാഗതം പറഞ്ഞ പരിപാടിയുടെ ഉദ്ഘാടനം സാമൂഹ്യ പ്രവര്ത്തകന് ബിജു സ്റ്റീഫന്‍ നിര്‍വ്വഹിച്ചു.
ഫുള്‍ ജിന്‍ ഫ്രാന്‍സിസ്, കലഞ്ഞൂര്‍ രാധാകൃഷ്ണന്, ജോയ് അഗസ്റ്റിന്, ഗിരിജ വിജയന് എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സുജിത്ത് സുഹൃത്ത് നന്ദി അറിയിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.