UAE
പ്രവർത്തി ദിവസത്തിന്റെ തിരക്കുകൾക്കിടയിലും കണികണ്ടും സദ്യ ഒരുക്കിയും വിഷു ആഘോഷമാക്കി യു.എ.ഇയിലെ പ്രവാസി മലയാളികൾ.

ഫ്ലാറ്റുകളിലും ലേബർ ക്യാമ്പുകളിലും വിഷുക്കണി കണ്ടാണ് പ്രവാസികളുടെ ദിവസം തുടങ്ങിയത്. പ്രവർത്തി ദിവസമായതിനാൽ കണികാണുന്നതിൽ മാത്രം ഒതുങ്ങി പല പ്രവാസികളുടെയും വിഷു ആഘോഷം. കുടുംബങ്ങളായി താമസിക്കുന്നവർ രാവിലെ കണികണ്ട് മുതിർന്നവരിൽ നിന്നും കൈയിനീട്ടം സ്വീകരിച്ച് പരംമ്പാരാഗത രീതിയിൽ തന്നെ വിഷു ആഘോഷത്തിന് തുടക്കം കുറിച്ചു.
കണി ഒരുക്കേണ്ട സാധനങ്ങൾ എല്ലാം നാട്ടിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് തന്നെ ഹൈപ്പെർമാർക്കറ്റുകളിൽ എത്തിയതിനാൽ മനോഹരമായ കണി ഒരുക്കാൻ പ്രവാസികൾക്ക് സാധിച്ചു. സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് ക്ഷണിച്ച് വിപുലമായ രീതിയിൽ തന്നെ പലരും വിഷു ആഘോഷമാക്കി.
Loading...
പ്രവാസികളുടെ വിഷു ആഘോഷം വിഷു ദിനം കൊണ്ട് അവസാനിക്കുന്നില്ല. വിവിധ മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷങ്ങൾ ആഴ്ചകളും മാസങ്ങളും നീളും.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..