Kerala

കൊടിയ ചൂടില്‍ പാലക്കാട്; 41 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്: പാലക്കാട് വീണ്ടും ചൂട് കൂടുന്നു 41 ഡിഗ്രി സെല്‍ഷ്യസ്. ഈ മാസം ഏറ്റവും ഉയര്‍ന്ന താപനിലയാണ് പാലക്കാട് ഇപ്പോള്‍. ഇതുവരെ നിരപധി പേര്‍ക്കാണ് സൂര്യഘാതമേറ്റത്. 2016ല്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 41.9 ഡിഗ്രിയാണ്.

കഴിഞ്ഞ മാസം തുടര്‍ച്ചയായ നാല് ദിവസങ്ങളിലാണ് പാലക്കാട് താപനില 41 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ഗ്രാമപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ചൂട് കുറവ് അനുഭവപ്പെടുമ്പോള്‍ നഗരങ്ങളില്‍ രാത്രിയിലും നല്ല ചൂടാണ് അനുഭവപ്പെടുന്നത്.പാലക്കാടിന് പിന്നാലെ കോട്ടയത്തും പുനലൂരുമാണ് കഴിഞ്ഞ ദിവസം ചൂട് കൂടുതല്‍ രേഖപ്പെടുത്തിയത്.

വേനല്‍ കടുത്തതോടെ ജലനിരപ്പും താഴ്ന്നു. ജലസ്രോതസ്സുകള്‍ താഴ്ന്നതോടെ ഗ്രാമീണ മേഖലയില്‍ ജലവിതരണം തടസപ്പെട്ടു. നഗരങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം ആരംഭിച്ചു. പുഴകളിലെ നീരൊഴുക്കില്‍ വലിയതോതില്‍ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ജലാശയങ്ങള്‍ പലതും വറ്റി വരണ്ടു. ശുദ്ധജലം ക്ഷാമം രൂക്ഷമായതോടെ കുടിക്കാന്‍ യോഗ്യമായ ശുദ്ധജലം പാഴാക്കി കളയരുത്.

ഫെബ്രുവരി ആദ്യ ആഴ്ച മുതലാണ് അന്തരീക്ഷ താപനിലയില്‍ വര്‍ധനവുണ്ടായത്. നിലവിലെ ചൂട് മെയ് മാസം വരെ തുടരും. അതിനാല്‍ സൂര്യാഘാത മുന്നറിയിപ്പ് തുടരുകയാണ്. തൊഴിലാഴളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യാപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയങ്ങള്‍ മാറ്റി. രാവിലെ 11 മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്ന മുന്നറിയിപ്പ് തുടരുകയാണ്.

2 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close