കണ്ണൂര്‍: പ്രചാരണ വീഡിയോയിലൂടെ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചതിന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന് കേസെടുത്തു. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ വര്‍ധിക്കുന്നത് അപലപനീയമാണെന്നും കമ്മീഷന് അധ്യക്ഷ എംസി ജെസഫൈന്‍ പറഞ്ഞു.
ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതേയായി എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ ആണ് വിവാദമായത്. സ്ത്രീകള്‍ എത്ര വിദ്യാഭ്യസമുള്ളവരാണെങ്കിലും അവര്‍ പോയാല്‍ കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാര് തന്നെ പോകണമെന്നുമാണ് വീഡിയോയിലെ ഉള്ളടക്കമെന്നുമാണ് ആരോപണം.
ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല……..’ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന തലക്കെട്ടോടെ കെ. സുധാകരന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി ടീച്ചറിനെ ഉദ്ദേശിച്ചാണെന്നാണ് ആക്ഷേപം.
https://www.facebook.com/ksudhakaraninc/videos/638145909966250/