Kerala

ശബരിമലയെയും ആചാരങ്ങളെയും അധിക്ഷേപിച്ച് എസ്എഫ്ഐ നേതാവ്; വീണ ജോർജ് ജയിച്ചാൽ ശബരിമലയിൽ കയറുമെന്നും ഫേസ്ബുക് കമന്റ്

പത്തനംതിട്ട: ശബരിമലയെയും ആചാരങ്ങളേയും പരസ്യമായി വെല്ലുവിളിച്ച് എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ വാഴൂർ ഏരിയ കമ്മിറ്റി അംഗം വിഷ്ണു വിജയകുമാറാണ് ശബരിമലയെ അവഹേളിച്ച് ഫേസ്ബുക്കിൽ കമന്റിട്ടത്.

വീണ ജോർജ് പത്തനംതിട്ടയിൽ വിജയിച്ചാൽ ശബരിമലയിൽ കയറുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, അരവണ കൗണ്ടറുകളിൽ സാനിട്ടറി നാപ്കിൻ വിൽപ്പനക്ക് വെക്കുമെന്നും ഫേസ്ബുക് കമന്റിൽ ഇയാൾ പറയുന്നു. പ്രതിഷേധം വ്യാപകമായതോടെ തന്‍റെ കമന്റ് വിഷ്ണു നീക്കം ചെയ്തു.

അതേസമയം, തന്റെ ഫേസ്ബുക് ആരോ ഹാക്ക് ചെയ്ത് കമന്റിട്ടതാണെന്ന വിചിത്ര വാദവുമായി വിഷ്ണു രംഗത്തെത്തിയിട്ടുണ്ട്.

വീണ ജയിച്ചാൽ ശബരിമല നടയിൽ കൊണ്ടുനിർത്തി സെൽഫി എടുപ്പിക്കുമെന്നും ഇത് തങ്ങളുടെ വാശിയാണെന്നും ഇയാൾ കമന്റിൽ പറയുന്നു. ഇതാദ്യമായല്ല സിപിഎമ്മും പോഷക സംഘടനകളും ശബരിമലയെ അധിക്ഷേപിക്കുന്നത്. മുൻപ് പല തവണയും സിപിഎം അനുകൂല സംഘടനകൾ ശബരിമലയേയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ച് രംഗത്തെത്തിയിരുന്നു.

6K Shares
Back to top button
Close