India

മധ്യപ്രദേശ്,രാജസ്ഥാന്‍,മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

ന്യൂ ഡല്‍ഹി: ഗുജറാത്തിന് പുറമേ മധ്യപ്രദേശ്,രാജസ്ഥാന്‍,മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ധനസഹായം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

‘മധ്യപ്രദേശ്,രാജസ്ഥാന്‍,മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കാലം തെറ്റിപ്പെയ്ത മഴയിലും കാറ്റിലും ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിരിക്കുന്നു’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമാണുണ്ടായത്.ഗുജറാത്തില്‍ 9 പേരും മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ 6 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്‌.നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്‌.

10 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close