വിശ്വാസങ്ങൾക്ക് മേൽ ഇരുൾ പടർത്താനുള്ള ശ്രമങ്ങൾ തകർത്ത്,തടവറ താണ്ടി ജനമനസ്സുകളിലേയ്ക്ക് എത്തിക്കഴിഞ്ഞു കെ സുരേന്ദ്രൻ. അയ്യനു മേൽ മറ്റൊരു വികാരമില്ലെന്ന് ഉറക്കെ പറഞ്ഞ്,ശബരീശനു സമർപ്പിക്കാനുള്ള ഇരുമുടി നെഞ്ചോട് ചേർത്ത് ജയിലിലേയ്ക്ക് പോയ സുരേന്ദ്രൻ.
തടവറ താണ്ടി ഒരു ചിരി തൂകി അവനൊടുവിൽ വന്നു,ഇരുളിനെ നീക്കും വിജയം കൊയ്യും എന്ന പാട്ടാണ് കെ സുരേന്ദ്രനായി കാണാപ്പുറം നകുലൻ ഒരുക്കിയിരിക്കുന്നത്.അനീഷ് കൊട്ടാരക്കരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘ ഇതാണ് ഇതാണ് കാണുവിൻ ,എന്ന സൂപ്പർഹിറ്റ് ഗാനത്തിനു ശേഷം കാണാപ്പുറം നകുലൻ ഒരുക്കിയ പുതിയ ഗാനമാണിത്.
മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവേയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.ശബരിമലയിലെ ആചാര ലംഘനശ്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ നവംബർ 17 നാണ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.
തുടർന്ന് മറ്റ് കേസുകൾ ചുമത്തുകയും നേരത്തെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തപ്പോഴുണ്ടായ കേസുകൾ കുത്തിപ്പൊക്കുകയും ചെയ്തു. സുരേന്ദ്രന്റെ പേരിൽ ആദ്യം ചുമത്തിയ കേസുകളിൽ പലതിലും അദ്ദേഹം പ്രതിപോലും ആയിരുന്നില്ല.23 ദിവസമാണ് അദ്ദേഹത്തെ ജയിലിൽ കിടത്തിയത്. സർക്കാരിന്റെ പ്രതികാര നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.
നീതി വരുവാൻ കൈയ്യൊപ്പ് നൽകണമെന്ന പാട്ടിലെ വരികൾ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.