World

തരൂരിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ല ; വ്യാജവാർത്തക്കെതിരെ എൻ.എസ്.എസ്

ചങ്ങനാശ്ശേരി : തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ എൻ.എസ്.എസ് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനു പിന്തുണകൊടുക്കുന്നതായി ഒരു ഇംഗ്ളീഷ് പത്രത്തിൽ വന്ന വാർത്ത തെറ്റാണെന്ന് എൻ.എസ്.എസ്. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള പ്രാദേശിക ഇംഗ്ളീഷ് പത്രം തെറ്റിദ്ധാരണ ജനകമായ വാർത്ത പ്രചരിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞെന്നും ഇതിൽ എൻ.എസ്.എസിനു യാതൊരു പങ്കുമില്ലെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ശബരിമല വിഷയം സംബന്ധിച്ച എൻ.എസ്.എസിന്റെ അഭിപ്രായം നേരത്തെ തുറന്നു പറഞ്ഞതാണ്. രാഷ്ട്രീയമായി സമദൂര നിലപാടാണെന്ന കാര്യവും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിൽ യാതൊരു മാറ്റവുമില്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു. എൻ.എസ്.എസിനു വേണ്ടി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ശശിതരൂരിനെ പിന്തുണയ്ക്കുമെന്ന് ഡെക്കാൻ ക്രോണിക്കിൾ എന്ന ഇംഗ്ളീഷ് പത്രത്തിൽ വാർത്ത വന്നിരുന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാറിന്റെ പേരു പറഞ്ഞുള്ള ലേഖനമായിരുന്നു ക്രോണിക്കിളിൽ വന്നത്. ഇത് ചർച്ചയായതോടെയാണ് വിശദീകരണവുമായി എൻ.എസ്.എസ് നേതൃത്വം രംഗത്തെത്തിയത്.

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close