വയനാട് : അമേഠിയ്ക്ക് പിന്നാലെ മധുരമനോഹര വാഗ്ദാനങ്ങളുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ വയനാട്ടിൽ.അവധിക്കാലം ആഘോഷിക്കണമെന്ന് തോന്നിയാൽ ബരാക് ഒബാമ പോലും ചിന്തിക്കുന്ന സ്ഥലമായി വയനാടിനെ മാറ്റുമെന്നാണ് രാഹുലിന്റെ പുതിയ വാഗ്ദാനം. സിപിഎമ്മിനെ തലോടി വളരെ ശ്രദ്ധയോടെയായിരുന്നു രാഹുലിന്റെ പ്രസംഗം.
ടൂറിസത്തിന്റെ നെറുകയിൽ വയനാടിനെ എത്തിക്കാനാണ് താൻ പദ്ധതിയിടുന്നത്.നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാണ് താൻ മത്സരിക്കുന്നത്.ജീവിതാവസാനം വരെ വയനാടുമായി ബന്ധം സൂക്ഷിക്കുമെന്നും രാഹുൽ വാഗ്ദാനം നൽകി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി രണ്ട് ദിവസം മുൻപാണ് രാഹുൽ കേരളത്തിലെത്തിയത്.
അതേ സമയം കഴിഞ്ഞ പതിനഞ്ച് വർഷമായി അമേഠിയുടെ അവസ്ഥ പരിതാപകരമാണെന്ന് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി പറഞ്ഞിരുന്നു.അവിടെ റോഡില്ല, അഴുക്കുചാലാണ്. കുടിക്കാൻ വെള്ളമില്ല. വെറും മൺവീടുകൾ മാത്രമേയുള്ളൂ. അമേഠിയിൽ പതിനഞ്ച് വർഷമായി ഒന്നും ചെയ്യാത്ത രാഹുൽ വയനാട്ടിൽ വന്ന് എന്തു ചെയ്യാനാണെന്നും അവർ ചോദിച്ചു.