India

രാഷ്ട്രപതിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് അശോക് ഗെലോട്ട് ; പ്രതിഷേധം ശക്തം,കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി : രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.പരാമർശം പട്ടിക വിഭാഗ വിരുദ്ധ,ദരിദ്ര സമൂഹ വിരുദ്ധ,ഭരണഘടനാ വിരുദ്ധമാണെന്നും മാപ്പു പറയണമെന്നും,ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ജയ്പൂരിൽ ഗെലൊട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവാദ പരാമർശം നടത്തിയത്.ജാതി കണക്കുകൾ കൃത്യമാക്കാനാണ് റാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതെന്നായിരുന്നു പരാമർശം.ഭരണഘടനാപരമായി ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന ആൾക്കെതിരെ ഏറ്റവും താഴ്ന്ന രീതിയിലാണ് കോൺഗ്രസ് ആക്രമണം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.

‘ ഒരു ദരിദ്ര ചുറ്റുപാടിൽ നിന്ന്,പട്ടിക വിഭാഗ സമൂഹത്തിൽ നിന്ന് വരുന്ന ഒരാൾക്കെതിരെയാണോ കോൺഗ്രസെന്നും,ഈ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും ബിജെപി നേതാവ് ജി വി എൽ നരസിംഹ റാവു ആവശ്യപ്പെട്ടു.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close