നായർ സർവീസ് സൊസൈറ്റി അജ്മാൻ ചാപ്റ്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 19 വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് അജ്മാൻ അൽ മുസല്ല ബസ്റ്റാന്റിന് സപീപമുള്ള മ്യൂസിയം ഷെയ്ഖ് ഹുമൈദ് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും.എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ ഫ്ലവേർസ് കോമഡി ഉത്സവം ഫെയിം ബിന്ദുജ പ്രേം അവതരിപ്പിക്കുന്ന കോമഡി ഷോ, ലക്ഷ്യ ദുബായിയുടെ നൃത്തനൃത്യങ്ങൾ ഗോൾഡൻ ബീറ്റ്സ് ദുബായിയുടെ ഗാനമേള, ചെണ്ടമേളം തുടങ്ങിയവ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. 0503627654, 0561175500, 0507263573