തൃശൂർ : സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് നടൻ ബിജു മേനോൻ.സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.താൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ജനപ്രതിനിധിയെയാണ് തൃശൂരിനു ലഭിക്കുന്നതെന്നും ബിജു മേനോൻ പറഞ്ഞു.
സിനിമാ താരങ്ങൾ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തത് അവർക്ക് ഭയമുള്ളതിനാലാണെന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ബിജു മേനോൻ പിന്തുണയുമായി രംഗത്തെത്തിയത്.സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞു. നടി പ്രിയാ വാര്യർ ഉൾപ്പെടെയുള്ളവരും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.