ബഗല്‍ക്കോട്ട്: കേന്ദ്രത്തില്‍ ശക്തമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ കേന്ദ്രത്തിലിരിക്കുന്ന സര്‍ക്കാര്‍ ശക്തരാണെന്നും എന്നാല്‍ കര്‍ണ്ണാടക ഭരിക്കുന്നത് നിസ്സഹായരായ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-ജെഡിയു സഖ്യസര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘നിങ്ങള്‍ക്കൊരു ശക്തമായ സര്‍ക്കാരിനെ കാണണമെങ്കില്‍ ഡല്‍ഹിയിലേക്ക് നോക്കൂ; എന്നാല്‍ നിങ്ങള്‍ക്കൊരു നിസ്സഹായരായ സര്‍ക്കാരിനെ കാണണമെങ്കില്‍ കര്‍ണ്ണാടകയിലേക്ക് നോക്കിയാല്‍ മതി’. അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച അദ്ദേഹം മിന്നലാക്രമണവും ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണവും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും കുറ്റപ്പെടുത്തി.
കോണ്‍ഗ്രസും സഖ്യകക്ഷികളും വ്യക്തി താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നതെന്നും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ അവര്‍ മുഖവിലക്കെടുക്കുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.’ബലാക്കോട്ട് എവിടെയാണെന്ന് പ്രതിപക്ഷം ഗൂഗിളില്‍ നിന്നാണ് കണ്ടെത്തിയത്.അത് ഇന്ത്യയിലാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്.പാക്കിസഥാനില്‍ കടന്ന് നമ്മള് ആക്രമണം നടത്തിയത് വിശ്വസിക്കാന്‍ പ്രതിപക്ഷം ഇനിയും തയ്യാറായിട്ടില്ല’. മോദി പറഞ്ഞു.