തിരുവനന്തപുരം : പടനായകർക്ക് ആത്മവിശ്വാസമേകാൻ ജനനായകൻ കേരളത്തിലെത്തി. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന എൻ ഡി എ റാലിയെ മോദി അഭിസംബോധന ചെയ്യും.തിരുവനന്തപുരം,ആറ്റിങ്ങൽ,കൊല്ലം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥികളും ചടങ്ങിൽ അണിനിരക്കും.
പ്രത്യേക വിമാനത്തിലാണ് മോദി ഇന്ന് കേരളത്തിലെത്തിയത്.ശക്തമായ സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. ഇനി 5 ദിവസങ്ങൾ മാത്രമാണ് കേരളത്തിൽ വോട്ടെടുപ്പിനായുള്ളത്.
ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഈ മാസം 20 ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്റെ പ്രചാരണത്തിനായി എത്തുന്നുണ്ട്.
ഇതിന് പുറമെ, ബിജെപിയുടെ പ്രചാരണത്തിനായി ഒരു പിടി കേന്ദ്ര മന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് അടക്കം പ്രചാരണത്തിന് എത്തിയിരുന്നു.
കേന്ദ്ര റെയിൽ വേ മന്ത്രി പീയൂഷ് ഗോയൽ ഇന്ന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും വരും ദിവസങ്ങളിൽ കേരളത്തിലെത്തുന്നുണ്ട്.