തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിൽ സുരക്ഷാ വീഴ്ച്ച.പ്രധാനമന്ത്രി എത്താൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിയുതിർന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സംഭവം.കൊല്ലം എ ആർ ക്യാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്നാണ് വെടിയുതിർന്നത്.സംഭവത്തെ തുടർന്ന് പൊലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റി.എൻ ഡി എ യുടെ റാലിയിൽ പങ്കെടുക്കാനാണ് മോദി ഇന്ന് കേരളത്തിലെത്തുന്നത്.