Kerala

വോട്ട് ചോദിച്ചെത്തിയ വീണാ ജോർജ്ജിനെതിരെ ശരണം വിളികളുമായി എസ് എൻ ഡി പി പ്രവർത്തകർ

തിരുവല്ല : എസ് എൻ ഡിപി കൺവൻഷനിൽ പങ്കെടുക്കാനെത്തിയ വീണാ ജോർജ്ജിനെതിരെ പ്രതിഷേധം.വീണാ ജോർജ്ജിനെ വേദിയിൽ പ്രവേശിപ്പിച്ചതിനെതിരെ ശരണം വിളികളുമായി എസ് എൻ ഡി പി പ്രവർത്തകർ.

തിരുവല്ല മനയ്ക്കച്ചിറയിലെ എസ് എൻ ഡി പി കൺവൻഷനിൽ ഇന്ന് രാവിലെ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ എത്തിയിരുന്നു.ഇതിനു പിന്നാലെയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി വീണാജോർജ്ജ് എത്തിയത്.എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം വേദിയിൽ കയറിയ വീണ എസ് എൻ ഡി പി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സ്വയം പങ്കെടുക്കുകയും ചെയ്തു.മാത്രമല്ല വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു.ഇതോടെയാണ് എസ് എൻ ഡി പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്ത്രീകൾ അടക്കമുള്ള എസ് എൻ ഡി പി സമുദായാംഗങ്ങൾ ശരണം വിളികളോടെ പ്രതിഷേധത്തിൽ പങ്കെടുത്തു.വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നവർക്ക് സ്ഥാനമില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.നോട്ടീസിൽ പേരില്ലാത്ത വീണാജോർജ്ജിനെ വേദിയിൽ കയറ്റിയതിനെതിരെയും പ്രതിഷേധമുയർന്നു.ശാഖാ പ്രസിഡന്റുമാരെ വീണാ ജോർജ് എന്തിന് ആദരിക്കുന്നുവെന്നും,അത് അംഗീകരിക്കാൻ കഴിയില്ലെന്നും ശാഖാംഗങ്ങൾ വ്യക്തമാക്കി.

വീണജോർജ്ജിനെതിരെ പ്രതിഷേധം

എസ്.എൻ.ഡി.പി യോഗത്തിന്റെ പരിപാടിയിൽ പത്തനം‌തിട്ടയിലെ സിപിഎം സ്ഥാനാർത്ഥി വീണാജോർജ്ജിനെതിരെ ശരണം വിളിച്ച് പ്രതിഷേധം

Gepostet von Janam TV am Donnerstag, 18. April 2019

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close