ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖവഴിയുള്ള വ്യാപാരം നിര്‍ത്തിവച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. അതിര്‍ത്തി കടന്നെത്തുന്ന അനധികൃത ആയുധങ്ങള്‍, ലഹരി വസ്തുക്കള്‍ , വ്യാജ കറന്‍സി എന്നിവ എത്തുന്നത് തടയാനാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി .
ജമ്മു കശ്മീരിലെ ഭീകര സംഘടനകള്‍ നിയന്ത്രണ രേഖ വഴിയുള്ള വ്യാപാരം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിയന്ത്രണ രേഖയിലുള്ള വ്യാപാര കേന്ദ്രങ്ങളായ സലാമബാദ് , ചക്കന്‍ ദാ ബാഗ് എന്നിവിടങ്ങളില്‍ നാളെ മുതല്‍ വ്യാപാരം നിര്‍ത്തിവക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ അതിര്‍ത്തി വ്യാപാരത്തിന്റെ പഴുത് ഉപയോഗിച്ചാണ് എത്തിച്ചതെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു .പാകിസ്ഥാനില്‍ നിന്നുള്ള ആയുധങ്ങള്‍, ലഹരി വസ്തുക്കള്‍, വ്യാജ കറന്‍സി എന്നിവ കശ്മീരിലെ ഭീകര പ്രവര്ത്തനങ്ങള്ക്കുപയോഗിക്കുന്നതായി ദേശീയ അനേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു .
പാകിസ്ഥാനില്‍ നിന്നുള്ള ആയുധ കടത്തു നിലക്കുന്നതോടെ കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക് അറുതിയാകുമെണ് കരുതുന്നത്.