തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതണെന്ന് റെയില്‍വേ അറിയിച്ചു.എറ്റക്കോട്ട് മുതല്‍ കണ്ണൂര്‍ സൗത്ത് വരെയുള്ള സ്ഥലങ്ങളിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
ട്രെയിന്‍ നമ്പര്‍ 16312 കൊച്ചുവേളി-ശ്രീനഗര്‍ എക്സ്പ്രസ്സ് ഏപ്രില്‍ 20-നും മെയ് 5-നും പാലക്കാട് ഡിവിഷനില്‍ നിന്നും 1 മണിക്കൂര്‍ 20 മിനിട്ട് വൈകിയെ യാത്ര പുനരാരംഭിക്കു എന്ന് റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ് ഏപ്രില്‍ 21-നും 30-നും 1 മണിക്കൂര്‍ വൈകിയേ മംഗലാപുരത്ത് എത്തുകയുള്ളൂ.ട്രെയിന്‍ നമ്പര്‍ 22150 പൂനെ-എറണാകുളം എക്സ്പ്രസ് ഏപ്രില്‍ 25-നും 29-നും 1 മണിക്കൂര്‍ 40 മിനിട്ട് വൈകുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ഷൊര്‍ണ്ണൂരില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം-കണ്ണൂര്‍ എക്സ്പ്രസിന് ഏപ്രില്‍ 21 മുതല്‍ 28 വരെ 1 മണിക്കൂര്‍ 30 മിനിട്ട് നിയന്ത്രണമുണ്ടാകും.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് കൃഷ്ണക്കനാല്,ഗുണ്ടൂര്‍ സ്റ്റേഷന് വഴിയാകും പോകുക.ഈ റൂട്ടില്‍ പോകുന്ന മറ്റ് ട്രെയിനുകളും വഴി തിരിച്ച് വിടാനാണ് സാധ്യത.