അഹമ്മദാബാദ് : ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണത്തിൽ പാക് പൗരന്മാരോ,പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ഇന്ത്യ സ്വയം പ്രതിരോധിക്കാനാണ് വ്യോമാക്രമണം നടത്തിയത്.പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യ ലക്ഷ്യം വച്ചത്,ഒരിയ്ക്കലും സാധാരണ പൗരന്മാരെയായിരുന്നില്ലായെന്നും സുഷമ സ്വരാജ് പറഞ്ഞു.
ഇന്ത്യയുടെ നിലപാട് രാജ്യാന്തര സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞു.എന്നാൽ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകിയ യു പി എ സർക്കാർ പരാജയപ്പെട്ടതായും സുഷമ സ്വരാജ് വിമർശിച്ചു.