സുല്‍ത്താന്‍പൂര്‍: കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മേനക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മേനകഗാന്ധി ഇത്തവണ മത്സരിക്കുന്നത്. നിലവിലെ പ്രവര്‍ത്തന മണ്ഡലമായ പില്ഭിത്തി ഇത്തവണ മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധിയ്ക്ക് കൈമാറി.
വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍പൂരിലാണ് ഇത്തവണ മേനക ഗാന്ധി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് ആത്മ വിശ്വാസമുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പില്ഭിത്തിയില് ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ സുല്‍ത്താന്‍പൂരിലും ആവര്‍ത്തിക്കുമെന്നും മേനക ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറാം ഘട്ടമായ മെയ് 12 നാണ്് സുല്‍ത്താന്‍പൂരിലെ പോളിംഗ് നടക്കുക.