India

കോൺഗ്രസിന് തിരിച്ചടി ; പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു

ന്യൂഡൽഹി : കോൺഗ്രസ് ദേശീയവക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസിന്റെ പ്രധാന പ്രചാരണ മുഖമായിരുന്ന പ്രിയങ്ക പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിവച്ചത്.

പാർട്ടിക്കു വേണ്ടി രക്തവും വിയർപ്പുമൊഴുക്കുന്നവരേക്കാൾ കൂടുതൽ പ്രാധാന്യം ഗുണ്ടകൾക്കാണ് ലഭിക്കുന്നതെന്ന് അവർ ട്വീറ്റ് ചെയ്തിരുന്നു. തന്നോട് അപമര്യാദയായി പെരുമാറിയവർക്കെതിരെ എടുത്ത നടപടി കോൺഗ്രസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു ചതുർവേദിയുടെ പരാമർശം.

കോൺഗ്രസിന്റെ കമ്യൂണിക്കേഷൻ വിഭാഗം കൺവീനർ കൂടിയായ പ്രിയങ്ക ചതുർവേദിയുടെ രാജി പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ അപമാനിച്ചവർ ഒരു നടപടിയും നേരിടാതെ രക്ഷപ്പെടുന്നത് നിർഭാഗ്യകരമാണെന്നും അവർ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

പാർട്ടിക്ക് വേണ്ടി നിരവധി വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിട്ട് തനിക്കെതിരെ ഭീഷണി മുഴക്കിയവരെ സംരക്ഷിക്കുകയാണ് പാർട്ടി ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.ദിവസങ്ങൾക്കു മുൻപ് മഥുരയിൽ വച്ചാണ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് അപമാനം നേരിടേണ്ടി വന്നത്.

പ്രിയങ്കയുടെ പരാതിയെ തുടർന്ന് കോൺഗ്രസ് നേതൃത്വം പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച്ച കോൺഗ്രസ് ഈ സസ്പെൻഷൻ പിൻവലിച്ച് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.

3K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close