India

‘ അണ്വായുധങ്ങളുടെ മാതാവ് തന്നെ ഇന്ത്യയിലാണ് , നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോളൂ , പകരം ഞങ്ങൾ ചോദിച്ചിരിക്കും ‘ പാകിസ്ഥാന് മോദിയുടെ താക്കീത്

ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ ആക്രമണത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. അണ്വായുധങ്ങളുടെ മാതാവ് തന്നെ ഇന്ത്യയുടെ പക്കലുണ്ടെന്നും,നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തോളൂ, എന്നാൽ പകരം ഞങ്ങൾ വീട്ടിയിരിയ്ക്കുമെന്നാണ് മോദിയുടെ ശാസനം.

ചത്തീസ് ഗഡിൽ മഹാവീർ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

മുൻപ് പാകിസ്ഥാൻ ഇവിടെ വന്ന് ആക്രമണം നടത്തി തിരിച്ചു പോകും,ആണവായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തും.ലോകം ഇതുവരെ കണ്ടത് പാകിസ്ഥാന്റെ ഭീഷണിയ്ക്ക് മുന്നിൽ കരയുന്ന ഇന്ത്യയെയാണ്.എന്നാൽ ഇത് പുതിയ ഇന്ത്യയാണ്.അടിച്ചാൽ തിരിച്ചടിക്കാൻ കെൽപ്പുള്ള രാജ്യം ,അതുകൊണ്ട് തന്നെ ഇനി കരയുക പാകിസ്ഥാനാകും,മോദി ഓർമ്മിപ്പിച്ചു .

ഇന്ത്യയുടെ ആക്രമണം ഭയന്ന് ആയുധങ്ങൾ വർദ്ധിപ്പിക്കാൻ പാകിസ്ഥാൻ നീങ്ങവെയാണ് മോദിയുടെ താക്കീത്.

6K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close