കാനഡ: കാണാതായ പര്‍വ്വതാരോഹകരുടെ മൃതശരീരങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും കണ്ടെടുത്തു. അമേരിക്കന്‍ വംശജനായ ഹന്‍സ്ജോര്‍ഗ് ഔര്‍, ഓസ്ട്രേലിയക്കാരനായ ജെസ് റോസ്കെല്ലി, ഡേവിഡ് ലമ എന്നിവരുടെ മൃതദേഹങ്ങളാണ് കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത്.
കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെ പര്‍വ്വതനിരയിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരെ കാണാതായത്. ചൊവ്വാഴ്ച്ച മുതലാണ് ഇവര്‍ അപ്രത്യക്ഷമായതെന്നാണ് ലഭ്യമാകുന്ന വിവരം. ബുധനാഴ്ച്ച മുതല്‍ അധികൃതര്‍ സംഭവസ്ഥലത്ത് തെരച്ചില്‍ തുടങ്ങിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല.
പര്‍വ്വതാരോഹണത്തിനു സഹായിക്കുന്ന ഉപകരണങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും കണ്ടെടുത്തതോടെ മൂവരും മരിച്ചെന്ന നിഗമനത്തിലെത്തി. മോശം കാലാവസ്ഥയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന തെരച്ചില്‍ വ്യാഴാഴ്ച്ച പുനരാരംഭിച്ചതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.