കണ്ണൂര്‍: മദ്യ ലഹരിയില്‍ മകളെ നിലത്തെറിഞ്ഞ അച്ഛന് അറസ്റ്റില്‍. അമ്മയുടെ മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരന് മരണപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പേയാണ് മകളെ മര്‍ദ്ദിച്ച അച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂര്‍ അഴീക്കോട്ട് നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ 12 വയസുള്ള മകളെ നിലത്തെറിയുകയും എട്ടു വയസുകാരന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജുവനൈല്‍ ജസ്റ്റീസ് ആക്ട്, ഐപിസി 307 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.