കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നു. പ്രചാരണാര്‍ത്ഥം ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തും. തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി വയനാട്ടിലും എത്തും. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സംഘടിപ്പിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിലും തെരഞ്ഞെടുപ്പ് യോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി എത്തും. പ്രചാരണത്തിന് ശേഷം വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഞായറാഴ്ച തിരികെ മടങ്ങും.