ഇടുക്കി: ചിന്നക്കനാലിലെ മുപ്പതുകോടി വിലവരുന്ന സര്‍ക്കാര്‍ ഭൂമി മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി കൈവശപ്പെടുത്തിയ സംഭവത്തില്‍ റവന്യൂ മന്ത്രി അന്വേണത്തിന് ഉത്തരവിട്ടു. പാപ്പാത്തിച്ചോലയില്‍ കുരിശിന്റെ മറവില്‍ കൈയ്യേറ്റം നടത്തിയ വെള്ളുക്കുന്നില് ജിമ്മി സ്കറിയയാണ് ചിന്നക്കനാലിലെ 12 ഏക്കറോളം ഭൂമി മുംബൈ കമ്പനിക്ക് വിറ്റത്. വ്യാജ പട്ടയമുപയോഗിച്ചാണ് ഭൂമി വിറ്റതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുംബൈ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഭൂമിയാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിയാത്തതിനാലാണ് കമ്പനിക്ക് അനുകൂലമായി വിധി വന്നത്.
മുംബൈയിലെ കമ്പനിക്ക് സ ര്‍ക്കാര്‍ ഭൂമി നല്കി ഹൈക്കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് സര്‍ക്കാര്‍ ഭൂമി നഷ്ടമായത്. ഇതിന് ആധികാരിക നല്കുന്ന വിധം ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതോടെയാണ് സര്‍ക്കാരിന് കോടികള്‍ വില വരുന്ന ഭൂമി നഷ്ടപ്പെടാന്‍ ഇടയായ ചിന്നക്കനാല്‍ ഭൂമി തട്ടിപ്പ് കേസില്‍ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.