ഡല്‍ഹി: രാഹുലിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. രാഹുല്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അവശ്യപെട്ടു.
രാഹുല്‍ മത്സരിക്കുന്ന അമേഠിയില്‍ കോണ്‍ഗ്രസിന്റെ ന്യായ് സ്കീമിന്റെ ബാനര്‍ വീട്ടുടമസ്ഥന്റെ അനുമതിയില്ലാതെ പതിപ്പിച്ചതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തന്റെ അനുമതിയില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധമായി ബാനര്‍ പതിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
രാഹുല്‍ കുടുംബ സ്വത്ത് പോലെ കാണുന്ന അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗുണ്ടായിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.
ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് സുപ്രീം കോടതി പറഞ്ഞതായി വ്യാജ പ്രചരണം നടത്തിയ കോടതിയലക്ഷ്യ കേസ് തിങ്കളാഴ്ച കോടതി പരിശോധിക്കും.