കൊച്ചി: എറണാകുളം പഴന്തോട്ടം പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം. സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. നോട്ടീസ് വിതരണം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ അവകാശത്തെ ചൊല്ലി നേരത്തെയും തർക്കങ്ങൾ ഉടലെടുത്തിരുന്നു
ആർഡിഒയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലായിരുന്നു അന്ന് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഘർഷം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിഭാഗമായിരുന്നു കുർബാന അർപ്പിച്ചിരുന്നത്.
യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയും നേരത്ത തർക്കമുണ്ടായിരുന്നു