തൃശൂര്‍ : എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ബിജു മേനോനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുരേഷ് ഗോപിയെ പിന്തുണച്ചതിനു നടന് ബിജു മേനോനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. നടന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് സൈബര്‍ ഭീഷണികള്‍ ഉയര്‍ന്നത്.
നമ്മള് ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ നമ്മള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ…
നമ്മള് ചിന്തിക്കുന്ന പോലെയേ ചിന്തിക്കാവു എന്നീ ചിന്തകള്‍ ശരിയാണോ ?
കേരള ചരിത്രത്തിള്‍ ഇതിനൂ മുമ്പും, ഇപ്പോഴും എത്രയോ താരങ്ങള്‍ പരസ്യമായി് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..
അന്ന് അവരോടൊന്നും കാണിക്കാത്ത ‘അസഹിഷ്ണുത’ ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ… ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുരേഷ് ഗോപിയെ പിന്തുണച്ചതിനാല്‍ ബിജു മേനോന്റെ സിനിമകള്‍ ബഹിഷ്ക്കരിക്കുമെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി.
സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് ബിജു മേനോന് പങ്കെടുത്തത്.സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ ബിജു താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ജനപ്രതിനിധിയാണ് സുരേഷ് ഗോപിയെന്നും പറഞ്ഞു.
സിനിമാ താരങ്ങള്‍ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തത് അവര്‍ക്ക് ഭയമുള്ളതിനാലാണെന്ന് സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ബിജു മേനോന് പിന്തുണയുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.നടി പ്രിയാ വാര്യര്‍ ഉള്‍പ്പെടെയുള്ളവരും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Dear facebook family,പ്രമുഖ നട൯ ബിജു മേനോ൯ സ൪ തന്ടെ കൂട്ടുകാരനും, സഹപ്രവ൪ത്തകനുമായ പ്രമുഖ നടനു വേണ്ടി election…
Posted by Santhosh Pandit on Friday, April 19, 2019