അബുദാബി: അബുദാബിയിലെ ആദ്യ ക്ഷേത്രത്തിന് തറക്കല്ലിടുന്ന പൂജകള്‍ ആരംഭിച്ചു. ഇന്ന് രാവിലെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
അബുദാബി- ദുബായ് റോഡില്‍ അബു മുറൈയിലാണ് ആദ്യ ഹിന്ദു ക്ഷേത്രം സാക്ഷാത്കരിക്കപ്പെടുന്നത്. തറക്കല്ലിടല്‍ ചടങ്ങിന് രാജസ്ഥാനില്‍ നിന്നും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശിലയാണ് ഉപയോഗിക്കുന്നത്. ഇത് അബുദാബിയില്‍ എത്തിച്ചിട്ടുണ്ട്.
യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.