ന്യൂ ഡല്‍ഹി: ഭോപ്പാലില്‍ സാധ്വി പ്രജ്ഞാ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഹൈന്ദവ ഭീകരത ആരോപിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രജ്ഞയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യത്തിലിറങ്ങി നടക്കുന്ന സോണിയ ഗാന്ധി റായ്ബറേലിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും മത്സരിക്കുമ്പേള് എന്തുകൊണ്ട് പ്രജ്ഞ മത്സരിച്ചുകൂടായെന്ന് പ്രധാനമന്ത്രി ചോദിച്ചു.
സംഝോത എക്സ്പ്രസ് സ്ഫോടനത്തില്‍ കള്ളപ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും എന്നാല്‍ വിധി വന്നപ്പോള്‍ സംഭവിച്ചത് എന്താണെന്നും അദ്ദേഹം ചോദിച്ചു.കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച നരേന്ദ്ര മോദി ഒരു തെളിവുമില്ലാതെ 5000 വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്കാരത്തെയാണ് കോണ്‍ഗ്രസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പല കഥകളും മെനഞ്ഞ് കോണ്‍ഗ്രസ് സിനിമ നിര്‍മ്മിക്കുകയാണ്.അതില്‍ പലരും നായകന്മാരും വില്ലന്മാരുമായി.ഇതിന്റെ ഫലമായാണ് ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് ശേഷം ആയിരക്കണക്കിന് സിഖുകാരെ കോണ്‍ഗ്രസ് കൊന്നൊടുക്കിയതെന്നും
അദ്ദേഹം പറഞ്ഞു.