കൊച്ചി: ഐടിയും ടൂറിസവുമാണ് വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയെന്ന് അല്‍ഫോന്‍സ് കണ്ണന്താനം.തന്നേക്കൊണ്ട് എന്തൊക്കെ ചെയ്യാനാകുമെന്ന് ഇക്കാലത്തിനിടയില്‍ ചെയ്ത് കാണിച്ചിട്ടുണ്ടെന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ താന്‍ ഒരിക്കലും വോട്ട് ചോദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
60 വര്‍ഷം കൊണ്ട് നടന്നതിനേക്കാള്‍ വികസനം കഴിഞ്ഞ നാലര വര്‍ഷം കൊണ്ടുണ്ടായിയെന്നും രാജ്യത്തിന് വേണ്ടി മോദി എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കണ്ണന്താനം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരേ വിമര്‍ശനമുന്നയിച്ച അല്‍ഫോന്‍സ് കണ്ണന്താനം രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുമ്പോള്‍ അത് വലിയ വാര്‍ത്തയാകുന്നത് ആറുമാസത്തിലൊരിക്കല്‍ അമേഠിയില്‍ വന്നുപോകുന്നത് കൊണ്ടാണെന്നും പരിഹസിച്ചു.താന്‍ ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും അത് തനിക്ക് ഗുണമേ ചെയ്തിട്ടുള്ളൂവെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു