തിരുവനന്തപുരം : ഇടതും,വലതുമല്ല നേർക്ക് നേർ എന്ന് ചിന്തിക്കുന്ന വോട്ടർമാർക്ക് മുന്നിൽ ഭീഷണി സന്ദേശവുമായി മന്ത്രി കടകംപള്ളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇടത് വശം ചേർന്ന് മാത്രം പോകണമെന്നും,മറിച്ചായാൽ അപകടം തേടിയെത്തുമെന്നുമാണ് കടകംപള്ളിയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം.
രാഖി ധരിച്ചിരിക്കുന്ന യുവാക്കളോട് ഇടത് വശം ചേർന്ന് പോകാൻ ആവശ്യപ്പെടുന്ന ഓട്ടോ ഡ്രൈവറിൽ നിന്നാണ് ദൃശ്യം ആരംഭിക്കുന്നത്. അതേസമയം അവർ നേർ വഴി തന്നെ സഞ്ചരിക്കുകയും ചെയ്യുന്നു.എന്നാൽ തൊട്ടടുത്ത നിമിഷം അവർ അപകടത്തിൽപ്പെടുന്നതും,ജീവൻ രക്ഷിക്കാൻ ശ്രമിക്കാത്ത ഓട്ടോ ഡ്രൈവർ അവരോട് ആ സമയത്തും ഇടത് ചേർന്ന് പോയില്ലെങ്കിൽ അപകടം പതിയിരിക്കുന്നതായി ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് വീഡിയോ.
വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് കൂടാതെ അപകടം പറ്റിയവർക്ക് സഹായം നൽകുന്നില്ലാ എന്ന തെറ്റായ സന്ദേശവും കടകം പള്ളി നൽകുന്നു.