തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ തിങ്കളാഴ്ചയും (22/04/2019) അവധി പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് അവധി നൽകുന്നത്.
തെരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച (23/042019) സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.