India

വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് വീർ ചക്ര നൽകാൻ ശുപാർശ

ന്യൂഡൽഹി : പാക് സൈന്യത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ട വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് വീർ ചക്ര നൽകാനുള്ള ശുപാർശയുമായി വ്യോമസേന.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീർ ചക്ര.പാകിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ മാർച്ച് മാസം ഒന്നാം തീയതിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.

പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്ഥാൻ പ്രകോപനം തുടർന്നു. ആക്രമണം നടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ് 21-ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയത് അഭിനന്ദനാണ്.

ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേയാണ് അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായത്.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close