Kerala

യാത്ര 14 മണിക്കൂര്‍ വൈകി; വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂര്‍: ഇന്നലെ രാത്രി 10 മണിക്ക് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം 14 മണിക്കൂര്‍ വൈകി.കണ്ണൂരിലെത്തിയ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാതെയാണ് യാത്രക്കാര്‍ പ്രതിഷേധമറിയിച്ചത്.ഇന്‍ഡിഗോയുടെ 6ഇ1716 വിമാനമാണ് 14 മണിക്കൂറോളം വൈകിയത്.

ഇന്നലെ വൈകിട്ടാണ് വിമാനം ദോഹയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്നത്.എന്നാല്‍ വിമാനം വൈകുമെന്ന വിവരം യാത്രക്കാര്‍ നേരത്തെ അറിഞ്ഞിരുന്നില്ല. ടേക്ക് ഓഫ് ചെയ്യാന്‍ പോകുന്നതിന് തൊട്ട് മുന്‍പാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാര്‍ അറിയുന്നത്.

തുടര്‍ന്ന് പുലര്‍ച്ചക്ക് 4 മണിക്ക് വിമാനം പുറപ്പെടും എന്ന വിവരം ലഭിച്ചു. എന്നാല്‍ 12 മണിക്ക് വീണ്ടുമൊരു അറിയിപ്പ് ലഭിച്ചത് വിമാനം രാവിലെ 10 മണിയോടെ പുറപ്പെടും എന്നാണ്. ഇതോടെ അസ്വസ്ഥരായ യാത്രക്കാര്‍ എയര്‍പ്പോര്‍ട്ട് മാനേജര്‍ക്ക് പരാതി നല്‍കി.തുടര്‍ന്ന് യാത്രക്കാര്‍ക്ക് കമ്പനി തന്നെ ഭക്ഷണ കൂപ്പണുകള്‍ വിതരണം ചെയ്തു.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കണ്ണൂരിലെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ 150-ഓളം വരുന്ന യാത്രക്കാര്‍ തയ്യാറായില്ല.തുടര്‍ന്ന് പോലീസിന്റേയും ഇന്‍ഡിഗോ മാനേജറിന്റേയും ഒന്നര മണിക്കൂറോളം നീണ്ട അനുനയ നീക്കത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.

266 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close