India

എസ്പി-ബിഎസ്പി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന മെയ് 23-ന് ‘കള്ളക്കൂട്ട് കെട്ട്’ അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ചിലരുടെ ചങ്ങാത്തം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും.എന്നാല്‍ ഫലം പുറത്തുവന്ന അന്ന് തന്നെ ഈ കൂട്ടുകെട്ട് തകരുകയും അത് ശത്രുതയായി മാറുകയും ചെയ്തിരുന്നു’. 2017-ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തെ പേരെടുത്ത് പറയാതെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

മായാവതി-അഖിലേഷ് യാദവ് സഖ്യത്തിന്റേയും അവസ്ഥ ഇത് തന്നെയായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇവരുടെ കൂട്ട്‌കെട്ട് മെയ് 23-ന് തകരുമെന്നും ഉടന്‍തന്നെ ശത്രുതയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ സഖ്യം മുന്‍ഗണന കൊടുക്കുന്നതെന്നും രാജ്യത്തെ പാവപ്പെട്ടവരെ അവര്‍ പരിഗണിക്കുന്നല്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘പാവങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരുടെ ബാങ്ക് ബാലന്‍സ് ഉയരുകയാണ്.എസ്പിയുടേയും ബിഎസ്പിയുടേയും കൊടികള്‍ക്ക് മാത്രമേ വ്യത്യാസമുള്ളൂ.ഉദ്ദേശ്യം ഒന്ന് തന്നെയാണ്’- പ്രധാനമന്ത്രി പറഞ്ഞു.

895 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close