പത്തനംതിട്ട : ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധിയാണ് കെ സുരേന്ദ്രനെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ ജനങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് കമ്മ്യൂണിസ്റ്റ് ഭരണം . സുരേന്ദ്രന്റെ വിജയത്തോടെ ഇതിനു അന്ത്യമാകുമെന്നും അമിത് ഷാ പറഞ്ഞു.
മഴയെ അവഗണിച്ച് ആയിരകണക്കിന് പ്രവര്‍ത്തകരാണ് പത്തനംതിട്ടയില്‍ ബിജെപി അദ്ധ്യക്ഷന്റെ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്.
വൈകിട്ട് നാലുമണിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്ന് റോഡ് ഷോ ആരംഭിച്ചു. അരമണിക്കൂറിന് ശേഷം പുതിയ ബസ്റ്റാന്‍ഡിന് സമീപമുള്ള സമ്മേളന സ്ഥലത്തേക്ക് എത്തുന്ന തരത്തിലാണ് റോഡ് ഷോ ആസൂത്രണം ചെയ്തത്.
എന്നാല്‍ പ്രവര്‍ത്തകരുടെ വലിയ തിരക്ക് കാരണം അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന് വളരെ സാവധാനത്തിലേ സഞ്ചരിക്കാൻ സാധിച്ചുള്ളൂ.