ചാലക്കുടി ; എൽ ഡി എഫ് സ്ഥാനാർത്ഥി ഇന്നസെന്റിനായി വോട്ട് തേടി നടൻ മമ്മൂട്ടി . പെരുമ്പാവൂരില്‍ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തു.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ വെങ്ങോലയില്‍ വെച്ച് മെഗാ റോഡ് ഷോയില്‍ പങ്കാളിയായപ്പോള്‍’ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി വോട്ട് ചോദിക്കുന്ന ദൃശ്യം ഇന്നസെന്റ് തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
ചാലക്കുടിയിലെ സിറ്റിംഗ് എം.പിയായ ഇന്നസെന്റിന്റെ 2014-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.
അതേ സമയം തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച നടൻ ബിജു മേനോനെതിരെ സിപിഎം സൈബർ ആക്രമണം നടത്തുകയാണ് .സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്.
സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ ബിജു താൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ജനപ്രതിനിധിയാണ് സുരേഷ് ഗോപിയെന്നും പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി യെ പിന്തുണയ്ക്കുന്നവർക്കെതിരെ കമ്മ്യൂണിസ്റ്റ് ആക്രമണം നടത്തുന്നതിന്റെ പ്രത്യക്ഷ തെളിവാണിത്. സ്വന്തം തൊഴിൽ മേഖലയിൽപ്പെട്ട സുഹൃത്തിനായി വോട്ട് ചോദിച്ച ബിജു മേനോൻ വലിയ അപരാധം ചെയ്തുവെന്ന നിലയിൽ സൈബർ ആക്രമണം നടത്തുന്ന സിപിഎം പ്രവർത്തകർ തന്നെയാണ് ഇന്നസെന്റിനായി വോട്ട് ചോദിക്കുന്ന മമ്മൂട്ടിയെ പിന്തുണയ്ക്കുന്നത്.
സിനിമാ താരങ്ങൾ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തത് അവർക്ക് ഭയമുള്ളതിനാലാണെന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ എൽ ഡി എഫിന് ഒരു നീതിയും,മറ്റുളളവർക്ക് വേറൊരു നീതിയുമാണോ എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉന്നയിക്കുന്നു.