തിരുവനന്തപുരം : വിശ്വാസങ്ങളെ മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്യുന്ന ചിദാനന്ദപുരി സ്വാമികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം.
സ്വാമി ചിദാനന്ദപുരിയടക്കമുള്ള സന്യാസി ശ്രേഷ്ഠന്മാര്ക്കെതിരേ സര്‍ക്കാരും സിപിഎമ്മും നടത്തുന്ന അധിക്ഷേപങ്ങളെ മഠം ശക്തമായ ഭാഷയിൽ അപലപിച്ചു.
ധർമ്മമാർഗ്ഗത്തിൽ സഞ്ചരിക്കുന്ന എല്ലാവരും ശക്തമായി തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും മഠം പ്രതിനിധി സ്വാമി തുരിയാനന്ദപുരി പ്രസ്താവനയിൽ വ്യക്തമാക്കി.