തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് ഓട്ടോയില്‍ കയറിയ യുവതിക്കെതിരെ അതിക്രമത്തിന് ശ്രമം.യുവതിയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി തമിഴ്നാട് സ്വദേശിനിയാണ്.തൃശ്ശൂര്‍ സ്വദേശിയായ യുവാവുമായി ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.ഇവിടേക്ക് പോകാനായി തൃശ്ശൂരിലെത്തിയ യുവതി കനത്ത മഴയെ തുടര്‍ന്ന് ഒളരിയിലെ ബാറിന് സമീപത്ത് നിന്നും ഓട്ടോ വിളിക്കുകയായിരുന്നു.എന്നാല്‍ ബാറിന് സമീപത്ത് നിന്നും മറ്റൊരാള്‍ ഓട്ടോയില്‍ കയറുകയും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ മൊഴി.
ഒച്ച വെച്ചതോടെ ആളുകള്‍ ഓടിയെത്തുകയും തുടര്‍ന്ന് രണ്ട് പേരും ഓടി രക്ഷപ്പെടുകയുമായിരുന്നു.ഓട്ടോ ഡ്രൈവര്‍ അഞ്ചേരി സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ അജീഷ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.മദ്യപിച്ച് വാഹനമോടിച്ചതിനും അജീഷ് എന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.