കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം. 20 പേർ കൊല്ലപ്പെട്ടു. നൂറ്റി അറുപതിലേറെപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൊളംബോയിലെ കൊച്ചിക്കോട് സെന്റ് ആന്റണീസ്, കത്തുവാപിടിയിലെ സെന്റ് സെബാസ്റ്റ്യൻസ് എന്നീ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെയാണ് സംഭവം. ഷാങ് റിഗില, കിംഗ്സ്ബറി ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.