India

ശ്രീലങ്കൻ ചാവേറാക്രമണം ; ഭീകരർ ഇന്ത്യൻ എംബസിയും ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊളംബോ ; ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ചാവേറാക്രമണം നടത്താനെത്തിയ ഭീകരർ ഇന്ത്യൻ എംബസിയേയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട് . വിദേശ ഇന്റലിജൻസ് ഏജൻസിയാണ് നാഷണൽ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്ന് ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്.

രാജ്യത്തെ പ്രശസ്തമായ പള്ളികളും,കൊളംബോയിലെ ഇന്ത്യൻ എംബസിയുടെ ഓഫീസും ആക്രമിക്കപ്പെടുമെന്നായിരുന്നു മുന്നറിയിപ്പ്.വാർത്താ ഏജൻസിയായ എ എഫ് പി യാണ് ഈ വിവരം പുറത്തുവിട്ടത്.ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഈ മുന്നറിയിപ്പ് ഈ മാസം 11 ന് തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.മാത്രമല്ല ദേശീയതലത്തിലും മുന്നറിയിപ്പ് നൽകി.

ശ്രീലങ്കയിലെ ബുദ്ധ പ്രതിമകൾ നശിപ്പിച്ചതിന്റെ പേരിൽ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് എൻ ടി ജെ എന്ന നാഷണൽ തൗഹീത്ത് ജമാഅത്ത്.കഴിഞ്ഞ വർഷം രാജ്യത്ത് ഇവർ വൻ ആക്രമണങ്ങൾ ഉണ്ടാക്കിയെങ്കിലും ഇക്കുറി ഉണ്ടായ അപകടത്തിനു പിന്നിൽ ഇവരാണെന്ന് വ്യക്തമായിട്ടില്ല.

926 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close