രാജസ്ഥാന് ; ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കും മുൻപ് ഒരു വട്ടം കൂടി ചിന്തിക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
തങ്ങള്‍ക്ക് ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ടെന്നാണ് അവര്‍ സ്ഥിരം പറയുന്നത്. ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നത് അല്ലെന്നും മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്കി. രാജസ്ഥാനിലെ ബാർ മേറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്റെ ഭീഷണിയിൽ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആക്രമണം ഭയന്ന് ആയുധങ്ങൾ വർദ്ധിപ്പിക്കാൻ പാകിസ്ഥാൻ നീങ്ങവെയാണ് മോദിയുടെ താക്കീത്.