തിരുവല്ല ; നഗരത്തിൽ നടന്ന കലാശകൊട്ടിൽ പരക്കെ സിപിഎം അക്രമം.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് എൻ ഹരികൃഷ്ണനും, വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴയ്ക്കും പരിക്ക്.
സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ബി ജെ പി പ്രവർത്തകർക്കു നേരെ കരിങ്കല്ലും പാറക്കഷ്ണങ്ങളും വലിച്ചെറിയുകയായിരുന്നു. കല്ലേറിൽ ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴയുടെ തലയ്ക്കും നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ഓടയ്ക്കലിന്റെ മുഖത്തും മുറിവേറ്റു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ് എൻ.ഹരികൃഷ്ണന്റെ മുഖത്ത് പരിക്കേറ്റു. മഹിളാമോർച്ചാ നിയോജക മണ്ഠലം സീമാ അനിലിന്റ കാൽമുട്ടിന് കല്ലേറിൽ പരിക്കേറ്റു.
ഇരുമ്പു ദണ്ഠുകളും കമ്പിവടികളുമായെത്തിയ സി പി എം പ്രവർത്തകർ എൻ ഡി എ നിയോജക മണ്ഡലം ചെയർമാർ കുറ്റൂർ പ്രസന്നകുമാർ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിനോദ് തിരുമൂലപുരം, ബിജെപി നിയോജക ഉപാദ്ധ്യക്ഷൻ അനീഷ് വർക്കി, ബിജെപി പ്രവർത്തകനായ ഹരികൃഷ്ണൻ പെരിങ്ങോൾ എന്നിവരെ വളഞ്ഞിട്ട് മർദ്ദിച്ചു. മഹിളാ മോർച്ച പ്രവർത്തകരെ അശ്ലീലം പറയുകയും ക്രൂരമായി തല്ലി ചതയ്ക്കുകയും ചെയ്തു.
നിയോജകമണ്ഡലം പ്രസിഡൻറ് സന്ധ്യമോൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു. യുവമോർച്ചാ പ്രവർത്തകരായ സുധീഷ് കുമാർ , സജിത്ത്, ബിബിൻ ബാബു എന്നിവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു.