ന്യൂഡൽഹി ; ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ വിവിധ നഗരങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ഇത്തരം കാടത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല.
ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ഒപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം ഈ സംഭവത്തോടെ ലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറില്‍ നിന്നു തുടര്‍ച്ചയായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.