ന്യൂഡല്‍ഹി: കേരളത്തിലെ 20 സീറ്റടക്കം 117 മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. കേരളത്തിന് പുറമെ ഗുജറാത്തിലേയും ഗോവയിലെയും മുഴുവന്‍ സീറ്റുകളിലും മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശത്തുമാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലെ പരസ്യപ്രചാരണം ഞായറാഴ്ച അവസാനിച്ചു.
കര്‍ണാടക, മഹാരാഷ്ട്ര(14 വീതം), ഉത്തര്‍പ്രദേശ്(10), ഛത്തീസ്ഗഡ്(7), ഒഡീഷ(6), ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ 5, അസം(4), ജമ്മുകശ്മീര്‍, ത്രിപുര, ദാദര്‍ നഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ഡിയു, എന്നിവിടങ്ങളാണ് ചൊവ്വാഴ്ച ജനവിധി തേടുന്ന മണ്ഡലങ്ങള്‍.
അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനതിയതി തിങ്കളാഴ്ചയാണ്. ആറാം ഘട്ടത്തിലേയ്ക്കുള്ള നാമനിര്‍ദ്ദേശപത്രിക ചൊവ്വാഴ്ച വരെ സമര്‍പ്പിക്കാം.